ന്യൂഡല്‍ഹി|
Last Modified ശനി, 30 ഓഗസ്റ്റ് 2014 (09:28 IST)
സ്ത്രീ ശരീരം ക്ഷേത്ര തുല്ല്യമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന വിവാദമാകുന്നു.ഒരു വനിത കൊളേജില്‍ സംഘടിപ്പിച്ച പൊതു ചടങ്ങില്‍ വച്ചാണ് ഹര്‍ഷവര്‍ദ്ധന്‍ വിവാദ പ്രസ്താവന നടത്തിയത്.
സ്ത്രീ ശരീരം ക്ഷേത്രത്തിന് തുല്ല്യമാണ്. രാജ്യത്തിന്റെ പുരോഗതിയ്ക്ക് സ്ത്രീകള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത് സ്ത്രീ ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കപ്പെടുന്നത് കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമാകും സ്ത്രീ കുടംബത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത് കുട്ടികള്‍ക്ക് സ്ത്രീ അമ്മയും അധ്യാപകയുമാണ് ചടങ്ങില്‍ ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ വന്‍ വിവാദമായിരിക്കുകയാണ് സ്തീ ശരീരം രാജ്യത്തിന്റെ ക്ഷേത്രമല്ലെന്നും സ്ത്രീകളുടെ ആരോഗ്യ സംരക്ഷിക്കപെടേണ്ടത് രാജ്യത്തിന്റേയും കുടുംബത്തിന്റേയും ക്ഷേമത്തിനായല്ലെന്നും സ്വന്തം ആവശ്യത്തിനായാണെന്നുമൊക്കെയാണ് ഹര്‍ഷവര്‍ദ്ധന്‍ സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ ഹര്‍ഷവര്‍ദ്ധന് മറുപടി നല്‍കിയിരിക്കുന്നത്.