ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ ഹാർലി ഡേവിഡ്സണുമായി യുവാവ് കടന്നു

ഹൈദരാബാദ| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (16:10 IST)
ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ ആറു ലക്ഷം രൂപയുടെ ഹാർലി ഡേവിഡ്സണുമായി യുവാവ് കടന്നു കളഞ്ഞു.ചൊവ്വാഴ്ച ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹാര്‍ലി ഡേവ്ഡ്‌സണ്‍ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി വേണമെന്ന് പറഞ്ഞാണ് 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ഷോറൂമിലെത്തിയത്. സയിദ് താഹിര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് 750 സിസി ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 മോഡൽ ബൈക്കാണ്
ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയത്.

ബൈക്ക് മടക്കി കൊണ്ടുവരേണ്ട സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോഴാണ് മോഷണം നടന്നതായി ജീവനക്കാർക്കു മനസ്സിലായത്. അപേക്ഷയില്‍ ഇയാള്‍ നൽകിയിരിക്കുന്ന ഫോൺ നമ്പരും ഇമെയിൽ വിലാസവും വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ബൈക്കുമായി കക്ഷി പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. 5.7 ലക്ഷമാണ് ബൈക്കിന്റെ വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :