മുംബൈ|
JOYS JOY|
Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (14:17 IST)
മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയതിനു ശേഷം ഇന്ദ്രാണി മുഖര്‍ജി യു കെയിലേക്ക് പോയെന്ന് റിപ്പോര്‍ട്ട്. കൊലപാതകം നടത്തി രണ്ടുമാസങ്ങള്‍ക്കു ശേഷമാണ് ഇന്ദ്രാണി യു കെയിലേക്ക് പറന്നത്. 2012 ഏപ്രില്‍ 24ന് ആയിരുന്നു
ഷീന ബോറ കൊല്ലപ്പെട്ടത്.
ഷീന കൊല്ലപ്പെട്ടതിനു ശേഷം കഴിഞ്ഞ മൂന്നു വര്‍ഷം കൂടുതല്‍ സമയവും ഇന്ദ്രാണി യു കെയില്‍ ആയിരുന്നെന്ന് ഖാര്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ ആണ് വ്യക്തമാക്കിയത്. ഷീന എവിടെയെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു ഇന്ദ്രാണി യു കെയിലേക്ക് പോയിരുന്നത്.
യു കെയിലേക്ക് പറക്കുന്നതിനു മുമ്പ് കൊലപാതകം നടത്താന്‍ സഹായിച്ച ഡ്രൈവര്‍ ശ്യാംവര്‍ റായിക്ക് അഞ്ചുലക്ഷം രൂപയും നല്കിയിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാനായിരുന്നു 45കാരനായ ശ്യാംവര്‍ റായിക്ക് ഇന്ദ്രാണി പണം നല്കിയത്.
അതേസമയം, ഷീന ബോറയെ കൊലപ്പെടുത്തിയെന്ന് ഇന്ദ്രാണി അന്വേഷണസംഘത്തിനു മുമ്പില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്.