അനുബന്ധ വാര്‍ത്തകള്‍
- മണ്ഡലകാലം: ശബരിമല നട നാളെ തുറക്കും
- കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 499 പേര്‍ക്കെതിരേ നടപടി
- തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പോസിറ്റീവായ 1300 ഓളം സ്ത്രീകളുടെ പ്രസവങ്ങളില്‍ മരണപ്പെട്ടത് ഒരാള്‍ മാത്രം
- കേന്ദ്രമന്ത്രി വി മുരളീധരന് ആന്ധ്രയുടെ ചുമതല; അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപ്
- ശബരിമല പൂങ്കാവന പ്രദേശം ജനുവരി 20വരെ മദ്യവിമുക്ത മേഖലയായി പ്രഖ്യാപിച്ചു
ദളിത് യുവതിയെ വിവാഹകഴിച്ചതിന് നാട്ടുകാരില്‍ ഉയര്‍ന്ന ജാതിക്കാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ദളിത് യുവതിയെ വിവാഹകഴിച്ചതിന് നാട്ടുകാരില്‍ ഉയര്‍ന്ന ജാതിക്കാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ആകാശ് എന്ന യുവാവാണ് കൊല ചെയ്യപ്പെട്ടത്. ഇയാള്‍ ദളിത് യുവതിയെ വിവാഹം കഴിക്കുന്നതിന് നാട്ടുകാരില്‍ ചില ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത ആകാശിനെ കഴിഞ്ഞ ഞായറാഴ്ച ഒരു സംഘം ആക്രമിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ആകാശ് ഇന്നലെ മരണപ്പെടുകയായിരുന്നു.
അജയ് എന്നുപേരുള്ള ഉയര്‍ന്ന ജാതിക്കാരന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് ആകാശിന്റെ ഭാര്യയുടെ മൊഴി. ഇതേത്തുടര്‍ന്ന് അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.