ചെന്നൈ|
Last Modified ബുധന്‍, 5 നവംബര്‍ 2014 (13:01 IST)
കേരളത്തില്‍ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിന്റെ തീം സോംഗിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗായകന്‍ ഹരിഹരന്‍. ജാവേദ് അക്തറാണ് ഗാനത്തിന്റെ വരികള്‍ രചിക്കുക. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ കായിക മാമാങ്കം എത്തുന്നത്.
രാജ്യത്തെ കായിക താരങ്ങളുടെ ആത്മാര്‍പ്പണവും രാജ്യസ്‌നേഹവും ഉയര്‍ത്തിക്കാട്ടുന്നതാണ് ഗാനം. മത്സരങ്ങളിലെ ജയപരാജയങ്ങളല്ല അവസാന വാക്കെന്ന സന്ദേശമാണ് ഗാനം നല്‍കുന്നത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഗാനമായിരിക്കും തീം സോംഗ്.
യേശുദാസ്, ശ്രേയ ഘോഷാല്‍, സലിം മര്‍ച്ചന്റ്, ശ്രുതി ഹസന്‍, ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ഗാനം ആലപിക്കുക. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് ദേശീയ ഗെയിംസ്.