തിരുവനന്തപുരം|
VISHNU.NL|
Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (19:03 IST)
സംസ്ഥാനം ആതിഥ്യമരുളാനിരിക്കുന്ന മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് ഇനി കേവലം നൂറു ദിവസങ്ങള്‍ക്കുള്ളില്‍ അരങ്ങേറും. 2015 ജനുവരി മുപ്പത്തൊന്നിനു വൈകിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിനു തിരിതെളിയും.
1987 നു ശേഷം ഇപ്പോഴാണ് സംസ്ഥാനത്ത് വീണ്ടും ഈ കായിക മാമാങ്കം എത്തുന്നത്. തലസ്ഥാന നഗരിയില്‍ മേനംകുളത്തെ ഗെയിംസ് വില്ലേജ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഏഴു ജില്ലകളിലായി 31 വേദികളില്‍ നടക്കുന്ന ഗെയിംസിന്‍റെ ഉദ്ഘാടന സമാപന വേദികളില്‍ നൃത്ത സംഗീത പരിപാടികളും അരങ്ങേറും.
ഗെയിംസിന്‍റെ പ്രധാന വേദികളില്‍ ഒന്നായ കണ്ണൂറ്‍ മുട്ടയാട്ടെ സ്റ്റേഡിയം 30 കോടി ചെലവഴിച്ചാണു നിര്‍മ്മിച്ചത്. റെസ്‌ലിംഗ്, ബാസ്കറ്റ് ബാള്‍ എന്നീ മത്സരങ്ങളാണിവിടെ നടക്കുന്നത്. ഇതിനൊപ്പം പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള വേദിയായ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഡിയം നിര്‍മ്മാണം പതിനഞ്ച് കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയായിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.