ഒമ്പത് മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ഹര്‍ദിക് പട്ടേലിന് ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും

മൂന്നാം കേസിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് 9 മാസത്തെ ജയില്‍വാസത്തിന് ശേഷം ഹര്‍ദിക് പട്ടേല്‍ പുറത്തിറങ്ങുന്നത്.

അഹമ്മദാബാദ്| PRIYANKA| Last Modified ചൊവ്വ, 12 ജൂലൈ 2016 (09:29 IST)
രാജ്യദ്രോഹ കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഹര്‍ദിക് പട്ടേലിന് എല്ലാ കേസുകളിലും കോടതി ജാമ്യം അനുവദിച്ചതോടെ ഇന്ന് ഹര്‍ദിക് പുറത്തിറങ്ങും. മൂന്നാം കേസിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് 9 മാസത്തെ ജയില്‍വാസത്തിന് ശേഷം ഹര്‍ദിക് പട്ടേല്‍ പുറത്തിറങ്ങുന്നത്. നേരത്തെ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. ആറ് മാസത്തേക്ക് ഗുജറാത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

പട്ടേല്‍ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി കഴിഞ്ഞ ഒരു വര്‍ഷമായി സമരങ്ങള്‍ നടത്തി വരികയാണ്. സമരത്തിന് നേതൃത്വം കൊടുത്ത ഹാര്‍ദിക് പട്ടേലിനെ രാജ്യദ്രോഹ കുറ്റത്തിന് കഴിഞ്ഞ ഒക്ടോബറിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് യുവാക്കള്‍ മരിക്കുകയും 40 കോടിയോളം രൂപയുടെ നാശനഷ്ടവുകയും ചെയ്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :