Har Ghar Thiranga: സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം: ഹർ ഘർ തിരംഗയ്ക്ക് തുടക്കമായി: രാജ്യമാകെ 20 കോടി വീടുകളിൽ ദേശീയപതാക ഉയരും

20 കോടിയിലധികം വീടുകളിൽ ദേശീയപതാക ഉയർത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

അഭിറാം മനോഹർ| Last Modified ശനി, 13 ഓഗസ്റ്റ് 2022 (09:35 IST)
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിക്ക് ഇന്ന് മുതൽ തുടക്കം. 20 കോടിയിലധികം വീടുകളിൽ ദേശീയപതാക ഉയർത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ദേശീയബോധം ഉയർത്തുക എന്നതാണ് ഹർ ഘർ തിരംഗയിലൂടെ ഉദ്ദേശിക്കുന്നത്.വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം 'ഹർ ഘർ തിരംഗ' എന്ന വെബ്സൈറ്റിൽ ജനങ്ങൾക്ക് അപ്ലോഡ് ചെയ്യാം. ഇരുപതുകോടി വീടുകളിലെങ്കിലും പതാക ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. ഇതിനോടകം തന്നെ ഒരു കോടിയിലധികം പേർ തങ്ങളുടെ വീടുകളിൽ പതാക ഉയർത്തിയ ഫോട്ടോ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :