ബുലന്ദ്ഷഹര്‍|
jibin|
Last Modified വ്യാഴം, 27 നവംബര്‍ 2014 (14:13 IST)
വിവാഹിതയായ മുന്‍ കാമുകിയോട് വീണ്ടും ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് ദളിത് യുവാവിനെ തൂക്കിക്കൊന്നതായി പരാതി. ഉത്തര്‍പ്രദേശിലെ നഗ്ല ടോട പഞ്ചായത്തിലെ ലാല എന്ന യുവാവാണ് ഇപ്രകാരം കൊല്ലപ്പെട്ടത്.
മുന്‍ കാമുകിയായ യുവതിക്കൊപ്പം ലാലയെ ഭര്‍ത്താവ് കൈയ്യോടെ പിടികൂടിയിരുന്നു. ഇരുവരെയും കൈകാര്യം ചെയ്ത് ശേഷം ഭര്‍ത്താവും നാട്ടുകാരും ഇവരെ പഞ്ചായത്തില്‍ ഹാജരാക്കുകയായിരുന്നു. നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം പഞ്ചായത്ത് യുവാവിനെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നുവെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, കൂടുതല്‍ അന്വേഷണം നടത്തുമെന്നും ബുലന്ദ്ഷഹര്‍ പൊലീസ് വ്യക്തമാക്കി. യുവതിയുമായി മുന്‍പേ ലാലയ്ക്ക് ബന്ധമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് യുവതി ഭര്‍തൃവീട്ടിലേക്ക് പോയതോടെ ലാല ഇവരെ തേടി എത്താറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.