ബദാവുന്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന് സി ബി ഐ

ബദാവുന്‍| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (11:23 IST)
ബധാവുനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സഹോദരികളായ പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയായിട്ടില്ലെന്ന് സിബിഐ.ഇതുകൂടാതെ സംഭവം ആത്മഹത്യയാണെന്നും കേസില്‍ അറസ്റ്റിലായ പ്രതികള്‍ കേസുമായി ബന്ധമില്ലെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍.

മെയ് 27 നാണ് പതിനാറും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ സമീപത്തെ ഒരു മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ
അഞ്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി പിന്നീട് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :