റായ്ബറേലി|
jibin|
Last Updated:
ശനി, 1 നവംബര്‍ 2014 (14:30 IST)
ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് ബിയറുമായി പോയ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഗ്രാമം ഉത്സവലഹരിയിലായി. അപകടം നടന്നയുടന്‍ തന്നെ ഗ്രാമീണർ ബിയര്‍ മുഴുവന്‍ കൈക്കലാക്കുകയായിരുന്നു.
ബിയർ കയറ്റി വന്ന ലോറിക്ക് മുന്നില്‍ ഒരു സൈക്കിള്‍ യാത്രക്കാരന്‍ പെട്ടതാണ് അപകടത്തിന് കാരണമായത്. യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന വിവരം അറിഞ്ഞതോടെ ഗ്രാമീണർ മഗ്ഗ്, ജഗ്ഗുകൾ, ടംബ്ളറുകൾ, പോളിത്തീൻ കവറുകള്‍ എന്നിവയില്‍ ബിയര്‍ ശേഖരിക്കുകയായിരുന്നു. ആ വഴി വാഹനത്തില്‍ കടന്നു പോയവര്‍ വണ്ടിയുടെ ഡിക്കിയില്‍ ബിയര്‍ വാരിയിട്ട് പോവുകയും ചെയ്തു.
ഇതിനിടെ ബിയറിനെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ സംഘർഷവും ഉടലെടുത്തതോടെ ചിലർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നാട്ടുകാരെ വിരട്ടിയോടിച്ചാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും സഹോദരനെയും നാട്ടുകാർ രക്ഷപ്പെടുത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.