‘സെല്‍ഫി വിത്ത് ഡോട്ടര്‍’ മോഡിക്ക് മറുപടിയുമായി ഗുജറാത്ത് കലാപത്തിന്റെ ഇര

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (10:33 IST)
മകള്‍ക്കൊപ്പം സെല്‍ഫിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനത്തിന് മറുപടിയുമായി ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ മകള്‍ നിഷ്‌റിന്‍. പിതാവിനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ്
നിഷ്റിന്‍ മറുപടി നല്‍കിയത്.

‘ ഈ ചിത്രം എക്കാലവും അയാളെ വേട്ടയാടും' എന്നാണ് നിഷ്റിന്‍ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. മോഡിയുടെ പേര് എടുത്തു പറയാതെയാണ് നിഷ്റിന്റെ മറുപടി. ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
ഇന്ത്യയുടെ കറുത്ത
ഭൂതകാലമായ ഗുജറാത്ത് കലാപത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ കാമ്പയിനെ മോശമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :