കനത്ത മഴ തുടരുന്നു, ഗുജറാത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ജൂലൈ 2022 (10:23 IST)
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഗുജറാത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 23 മുതല്‍ 25 വരെയാണ് റെഡ് അലര്‍ട്ടുള്ളത്. കുച്ച്, സബര്‍കാന്ത്, ആരവല്ലി, മേഘ്‌സന എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അതേസമയം ജൂലൈ 22 മുതല്‍ 23 രാവിലെ വരെ അഞ്ചുജില്ലകളില്‍ ശക്തമായ മഴയും പ്രവചിച്ചിട്ടുണ്ട്.

കുച്ച്, ജംനഗര്‍, ദ്വാരക എന്നിവിടങ്ങളില്‍ ജൂലൈ 24,25 ദിവസങ്ങളില്‍ റെഡ് അലര്‍ട്ടാണ്. പകല്‍ ഇവിടെങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :