ഗുജറാത്ത് തൂത്തുവാരി ബിജെപി, ആം ആദ്‌മി പാർട്ടിക്കും നേട്ടം, തകർന്നടിഞ്ഞ് കോൺഗ്രസ്

അഹമ്മദാബാദ്| അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (18:34 IST)
അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. തിരെഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി ഇത്തവണയും തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 474 എണ്ണവും ബിജെപി സ്വന്തമാക്കി.

അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തിരെഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 576 സീറ്റുകളില്‍ 51 എണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. അതേസമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് നാല് സീറ്റുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :