അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 82 ലക്ഷം കടന്നു; കൂടുതല്‍ പേര് ഉത്തര്‍പ്രദേശില്‍
- കൊവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവച്ചു; വൃദ്ധ ദമ്പതികളുടെ സ്വർണവുമായി കടന്ന് നഴ്സിങ് വിദ്യാർത്ഥികൾ
- മൂന്നാം ഘട്ട വാക്സിനേഷന് മാര്‍ച്ചുമുതല്‍ ആരംഭിക്കും: കേന്ദ്ര ആരോഗ്യ മന്ത്രാലയം
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്കി തുടങ്ങും
- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 18സംസ്ഥാനങ്ങളിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തില്ല
പ്രസംഗത്തിനിടെ കുഴഞ്ഞുവീണു, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിക്ക് കൊവിഡ്
പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് ഒരു ദിവസത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് ഇന്നു നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഹമ്മദാബാദിലെ യുഎന്‍ മെഹ്ദാ ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്.
കഴിഞ്ഞ ദിവസം വഡോദര മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു സ്റ്റേജില്‍ സംസാരിച്ചുകൊണ്ടിരിക്കവെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് നിരവധി ടെസ്റ്റുകള്‍ നടത്തി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ അന്വേഷണവുമായി എത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തുടര്‍ ചികിത്സയിലേക്ക് മാറിയിട്ടുണ്ട്.
അടുത്ത ലേഖനം