ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വെള്ളി, 27 ജൂണ്‍ 2014 (16:57 IST)
ഗുജറാത്ത് സര്‍ക്കാരും ഗ്രീന്‍പീസും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നു എന്ന് ഇന്റലിജന്‍സ് വെളിപ്പെടുത്തല്‍. രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് ഐബി നേരത്തേ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിനു പിന്നാലെ ഐബി നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. ഗുജറാത്തിലെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണം നല്‍കുന്നത് ഗ്രീന്‍പീസാണെന്നാണ് ഐബി കണ്ടെത്തിയത്. അതേസമയം ഐബിയുടെ വെളിപ്പെടുത്തലിനെ ഗ്രീന്‍ പീസ് എതിര്‍ത്തിരുന്നു. സംഘടനയെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.
വിദേശങ്ങളില്‍ നിന്ന് പണം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്ന ഗ്രീന്‍പീസിനെ ശക്തമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ വെളിപ്പെടുത്തല്‍. യുഎസ് ആസ്ഥാനമായാണ് ഗ്രീന്‍ പീസ് പ്രവര്‍ത്തിക്കുന്നത്. ആണവനിലയങ്ങള്‍ക്കും കല്‍ക്കരി ഖനനത്തിനുമെതിരെ സമരങ്ങള്‍ നടത്താനുള്ള പണത്തിന്റെ മുക്കാല്‍ പങ്കും നല്‍കുന്നത് ഗ്രീന്‍പീസാണെന്ന് ഐബി നേരത്തേ വ്യക്തമാക്കിയിരുന്നു.