സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം കൂട്ടുന്നു

 സര്‍ദാര്‍ സരോവര്‍ ഡാ , അഹമ്മദാബാദ് , ഗുജറാത്ത് , നര്‍മദ
അഹമ്മദാബാദ്| jibin| Last Modified വ്യാഴം, 12 ജൂണ്‍ 2014 (16:25 IST)
ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം 17 മീറ്റര്‍ കൂട്ടാന്‍ നര്‍മദ കണ്‍ട്രാള്‍ അതോറിറ്റി തീരുമാനിച്ചു. ഇപ്പോഴുള്ള 121.92 മീറ്ററില്‍ നിന്നും 138.68 മീറ്ററായി വര്‍ദ്ധിപ്പിക്കാനാണ് ന്യൂഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ
പ്രതിഷേധവുമായി നര്‍മദാ ബച്ചാവോ ആന്ദോളന്‍ രംഗത്തത്തെി. ഇത് നടപ്പായാല്‍ ഡാമിന്റെ സമീപത്ത് ജീവിക്കുന്ന 2,25,000 ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന് സമരനായിക മേധാ പട്കര്‍ പ്രതികരിച്ചു. തീരുമാനം പ്രദേശവാസികളോട് ചെയ്യുന്ന അനീതിയാണെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :