അമേഠിയിൽ രാഹുലിനെതിരെയുള്ള സരിതയുടെ സ്ഥാനാർഥിത്വം; മത്സരിക്കുന്നത് പച്ചമുളക് ചിഹ്നത്തിൽ

തിങ്കളാഴ്ചയാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ്.

Last Modified ശനി, 4 മെയ് 2019 (09:06 IST)
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ മത്സരിക്കുന്ന സരിത എസ് നായര്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. സ്വതന്ത്രയായി മത്സരിക്കുന്ന സരിതയ്ക്ക് പച്ചമുളകാണ് അനുവദിച്ചിരിക്കുന്ന ചിഹ്നം.

തിരുവനന്തപുരം മലയന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് അമേഠിയില്‍ സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ്.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും, എറണാകുളം ലോക്‌സഭാ മണ്ഡലത്തിലും സരിയ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാതിരുന്നതോടെ പത്രിക തള്ളുകയായിരുന്നു. പക്ഷേ അമേഠിയില്‍ സരിതയ്ക്ക് മത്സരിക്കാനുള്ള വഴി തെളിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :