ജിപി‌എസ് പോയാല്‍ പോകട്ടെ; നമുക്ക് ഐ‌ആര്‍‌എന്‍‌എസ്‌എസ് ഉണ്ടല്ലോ...

ന്യൂഡല്‍ഹി| VISHNU N L| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2015 (18:36 IST)
യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യയുടെ ഭാഗത്തേക്കുള്ള ജിപി‌എസ് സംവിധാനം അമേരിക്ക നിര്‍ത്തിവച്ചാല്‍ എന്തുചെയ്യും?
കുഴഞ്ഞുപോവുകയെ ഇന്ത്യയ്ക്ക് അടുത്ത കാലം വരെ നിവൃത്തിയുണ്ടായിരുന്നുള്ളു. പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളും എന്തിനേറെ വിമാന ഗതാഗതവും ചരക്കു നിക്കാം പോലും രാജ്യത്ത് നിലച്ചുപോയേക്കാമായിരുന്നു. എന്നാല്‍ ഇനി അമേരിക്ക ജിപി‌എസ് ഓഫ് ചെയ്താല്‍ ഇന്ത്യയ്ക്ക് വെറും രോമം കൊഴിയുന്ന സംഭവം പോലുമല്ല. കാരണം രാജ്യം സ്വന്തമായ ഗതി നിര്‍ണയ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ റീജിയന്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം( ഐ‌ആര്‍‌എന്‍‌എസ്‌എസ്) എന്ന സ്വദേശി ഗതിനിര്‍ണയ സംവിധാനമാണ് രാജ്യം പ്രാവര്‍ത്തികമാക്കി കഴിഞ്ഞിരിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ ആണ്
ഐ‌ആര്‍‌എന്‍‌എസ്‌എസ് പരമ്പരയിലെ എഴാമത്തെ ഉപഗ്രഹത്തെ ഐ‌എസ്‌ആര്‍‌ഒ ഭ്രമണപഥത്തിലെത്തിച്ചത്. ഇതോടെ സംവിധാനം പൂര്‍ണ സജ്ജമാവുകയായിരുന്നു. അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിനെ കവച്ചു വയ്ക്കുന്നതാണ് ഇന്ത്യയുടെ ഐ‌ആര്‍‌എന്‍‌എസ്‌എസ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തേ മൊത്തത്തില്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ രാജ്യത്തിനു സാധിക്കും. മൊബൈല്‍ ഫോണുകള്‍ക്കും സമാനമായ ഇല്‍ക്ട്രോണിക് സംവിധാനങ്ങള്‍ക്കും മാത്രമല്ല പ്രതിരോധ ആവശ്യങ്ങള്‍ക്ക് പോലും ഈ സംവിധാനം ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താനാകും. ഐ‌ആര്‍‌എന്‍‌എസ്‌എസ് സംവിധാനത്തിലെ ഏഴ് സാറ്റലൈറ്റുകളും എസ് ബാന്‍ഡ്, എല്‍ ബാന്‍ഡ് സിഗ്നലുകളെ സ്വീകരിക്കുകയും അവയെ പ്രത്യേകമാനായി തയ്യാറാക്കിയിരിക്കുന്ന സോ‌ഫ്റ്റ്‌വേര്‍ ഉപയോഗിച്ച് കൂട്ടി യോജിപ്പിക്കുകയും ചെയ്യും.

ഇത് അന്തരീക്ഷത്തില്‍ ഉണ്ടായേക്കാവുന്ന വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന
പ്രശ്നങ്ങളെ ഒഴിവാക്കുകയും കൃത്യതയോടെ ഗതി നിര്‍ണയം നടത്താന്‍ സഹായിക്കുകയും ചെയ്യും. ഇത് അമേരിക്കയുടെ ജിപി‌എസിനേക്കാള്‍ കൃത്യതയോടെ സ്ഥല നിര്‍ണയം നടത്താന്‍ സഹായിക്കുകയും ചെയ്യും.സൈനിക നിക്കത്തിനും, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും, വാണിജ്യ ആവശ്യങ്ങള്‍ക്കും രാജ്യം ഇതേവരെ ജിപി‌എസിനേയായിരുന്നു ആശ്രയിച്ചിരുന്നത്.

ഇത് സൈനിക രഹസ്യങ്ങളും വാണിജ്യ രഹസ്യങ്ങളും മറ്റുള്ളവര്‍ കൈക്കലാക്കാന്‍ സാധ്യത കൂടുതലായിരുന്നു. മാത്രമല്ല ഡാറ്റകള്‍ മാറ്റം വരുത്തി നമ്മളെ വഴിതെറ്റിക്കാനും സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ഈ സാധ്യത ഐ‌ആര്‍എന്‍‌എസ്‌എസ് ഇല്ലാതാക്കിയിരിക്കുകയാണ്.മാത്രമല്ല ഐ‌‌ആര്‍‌എന്‍‌എസ് വരുന്നതൊടെ ഈ മേഖലയില്‍ ലോകത്തിലെ മൂന്നാമത്തെ ശക്തിയായി മാറിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :