സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നാലാം ഉത്തേജക പാക്കേജ് പ്രഖ്യാപിയ്ക്കാൻ കേന്ദ്രം; സ്ഥിരീകരിച്ച് ധനകാര്യ സെക്രട്ടറി

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 2 നവം‌ബര്‍ 2020 (08:17 IST)
കൊവിഡ് വ്യാപനം സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് നലാം ഉത്തേജക പാക്കേജ് പ്രഖ്യാപിയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ നലാം ഉത്തേജക പാക്കേജിന്റെ സമയക്രമം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സമ്പദ്‌വ്യവസ്ഥയെ കൃത്യമായി നിരീക്ഷിച്ചുവരികയാണ് എന്ന് അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കി.

ഏതെല്ലാം മേഖലകൾക്കാണ് പിന്തുണ വേണ്ടത് എന്നും, ഏതെല്ലാം ജനവിഭാഗമാണ് അവശത അനുഭവിയ്കുന്നത് എന്നും നിരീക്ഷിച്ചുവരികയാണ്. വ്യാവസായിൽ വ്യാപാര സംഘടനകൾ, വിവിധ മന്ത്രാലയങ്ങൾ തുടങ്ങിയവരിൽനിന്നെല്ലാം വിവരങ്ങൾ ശേഖരിയ്ക്കുകയാണ്. അവശ്യമായ നിർദേശങ്ങൾ സമർപ്പിയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ സമയോചിതമായി സർക്കാർ ഇടപെടും. ഇത്തുമായി ബന്ധപ്പെട്ട് സർക്കാർ തലങ്ങളിൽ ഗൗരവമായ ചർച്ച നടക്കുകയാണെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അജയ് ഭൂഷൻ പാണ്ഡെ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :