പെട്രോൾ, ഡീസൽ എക്സൈസ് തീരുവ 8 രൂപ കൂട്ടുവാനുള്ള നിയമഭേദഗതിക്ക് അംഗീകാരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (08:08 IST)
പെട്രോളിനും ഡീസലിനും ഭാവിയിൽ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടുന്നതിന് സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതിക്ക് ലോക്സഭയുടെ അംഗീകാരം, ധനബില്ലിൽ ഉൾപ്പെടുത്താനായി ധനമന്ത്രി അവതരിപ്പിച്ച ഭേദഗതിക്കാണ് ലോക്‌സഭ അംഗീകാരം നൽകിയത്.ശബ്‌ദവോട്ടോടെയാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്.

ധനകാര്യചട്ടത്തിലെ എട്ടാം പട്ടിക ഭേദഗതി ചെയ്താണ് പുതിയ എക്സൈസ് തീരുവ നിരക്ക് പരിധി ഏർപ്പെടുത്തുന്നത്. ഇത് പ്രകാരം ആവശ്യമുള്ള ഘട്ടങ്ങളിൽ പെട്രോളിന് 18 വരെ എക്സൈസ് തീരുവയും ഡീസലിന് 12 രൂപ വരെ എക്സൈസ് തീരുവയും ഉയർത്താം. എനാൽ ഈ വർധനപരിധി ഭാവിയിൽ സ്വീകരിക്കുന്നതിനായാണെനും ഇപ്പോഴത്തെ നിലയിൽ ആവശ്യമില്ലെന്നും പെട്രോളിയം മന്ത്രാലയവൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി.

ഈ മാസം 14ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്നുരൂപ വീതം വർധിപ്പിച്ചിരുന്നു. ആഗോള എണ്ണാവിലയിൽ കടുത്ത ഇടിവുണ്ടായ സാഹചര്യത്തിൽ തീരുവകൾ വർധിപ്പിച്ചത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നുെക്സൈ തീരുവയിലെ ഈ നിരക്കുവർധനയുടെ മുകളിലുള്ള വിമർശനങ്ങൾ കെട്ടടങ്ങുന്നതിനിടെയാണ് പുതിയ നിയമഭേദഗതിക്ക് ലോക്‌സഭ അംഗീകാരം നൽകിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :