ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 3 ജൂണ്‍ 2014 (12:19 IST)
‘മൂന്ന്‘ എന്നത് നിര്‍ഭാഗ്യ സംഖ്യയാണ് മുണ്ടെയ്ക്കും മഹാജന്‍ കുടുംബങ്ങള്‍ക്കും. ഈ കുടുംബങ്ങളുടെ ഉറ്റവരെ തേടി മരണമെത്തിയത് ഏതെങ്കിലും മൂന്നാം തീയതി ആയിരുന്നു. നിര്‍ഭാഗ്യസംഖ്യയെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍ അന്തരിച്ച പ്രവീണ്‍ മഹാജന്റെ ഭാര്യ സാരംഗി മഹാജന്റേതാണ്.
2006 മേയ് മൂന്നിനാണ് ബിജെപി നേതാവ് പ്രമോദ് മഹാജന്‍ സഹോദരന്‍ പ്രവീണ്‍ മഹാജന്റെ വെടിയേറ്റു മരണമടഞ്ഞത്. പ്രമോദ് മഹാജന്റെ അടുത്തബന്ധു വിവേക് മൊയ്ത്ര മരിച്ചത് അതേവര്‍ഷം ജൂണ്‍ മൂന്നിനാണ്.
2010 മാര്‍ച്ച് മൂന്നിനായിരുന്നു താനെയിലെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ മഹാജന്റെ അന്ത്യം. ഒടുവില്‍ 2014 ജൂണ്‍ മൂന്നിന് പ്രമോദ് മഹാജന്റെ സഹോദരീ ഭര്‍ത്താവ് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകടമരണവും