ന്യൂഡല്‍ഹി:|
Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (15:47 IST)
നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ അത് ലംഘിച്ചാല്‍ എന്തായിരിക്കും അവസ്ഥ. ഡല്‍ഹിയില്‍ രണ്ട് ട്രെയിനില്‍ നടന്ന പരിശോധനയില്‍
40 പോലീസുകാരെയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടികൂടിയിരിക്കുന്നത്. ടോയ്ലറ്റില്‍ ഒളിച്ചിരുന്ന പോലീസുകരെ
ടിടിഇ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് പിഴയും ഈടാക്കി.
ഇവരെ കൂടാതെ 103 യാത്രക്കാരെയാണ് ടിക്കറ്റില്ലാതെ യാത്രചെയ്തതിന് പിടികൂടിയത്. ഇവരില്‍ 40 പേര്‍ പോലീസുകാരായിരുന്നു. പോലീസുകാരില്‍ നിന്നു 11,990 രൂപയാണ് പിഴയായി ഈടാക്കിയത്. മഹാകൌശല്‍, ഛത്തീസ്ഗഡ് എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് പരിശോധന നടന്നത്.