ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 20 ജൂലൈ 2016 (09:31 IST)
ഗൂഗിളില്‍ ‘ടോപ് ടെന്‍ ക്രിമിനല്‍സ്’ എന്ന തിരയുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതിനെതിരെ ഗൂഗിളിന് നോട്ടീസ്. അലഹബാദ് കോടതിയാണ് ഗൂഗിളിന് നോട്ടീസ് അയച്ചിരിക്കുന്നത്. സുശീല്‍ കുമാര്‍ മിശ്ര എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ഗൂഗിളിന്റെ സി ഇ ഒയ്ക്കും കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍, ‘ടോപ് ടെന്‍ ക്രിമിനല്‍സ് ഓഫ് ദ വേള്‍ഡ്’ എന്നു തിരഞ്ഞാല്‍ നരേന്ദ്ര മോഡിയുടെ ചിത്രങ്ങളും ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ ഗൂഗിളിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും സുശീല്‍ കുമാര്‍ ഗുപ്ത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.