ജനാധിപത്യമെന്തെന്ന് പ്രധാനമന്ത്രിയെ പഠിപ്പിച്ചതിന് സുപ്രീംകോടതിക്ക് നന്ദി: രാഹുൽ ഗാന്ധി

അരുണാചല്‍പ്രദേശ് സര്‍ക്കാരിനെ പുനസ്ഥാപിച്ചതിലൂടെ സുപ്രീംകോടതി പ്രധാനമന്ത്രിക്ക് ജനാധിപത്യം എന്തെന്ന് വിശദീകരിച്ചു കൊടുത്തുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി

ittanagar, rahul gandhi, BJP, arunachal pradesh, modi ഇറ്റാനഗര്, രാഹുൽ ഗാന്ധി, ബി ജെ പി, അരുണാചൽ പ്രദേശ്, മോദി
ഇറ്റാനഗര്| സജിത്ത്| Last Modified ബുധന്‍, 13 ജൂലൈ 2016 (14:57 IST)
അരുണാചല്‍പ്രദേശ് സര്‍ക്കാരിനെ പുനസ്ഥാപിച്ചതിലൂടെ സുപ്രീംകോടതി പ്രധാനമന്ത്രിക്ക് ജനാധിപത്യം എന്തെന്ന് വിശദീകരിച്ചു കൊടുത്തുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഉത്തരാഖണ്ഡിന് പിന്നാലെ അരുണാചൽ പ്രദേശിലും കേന്ദ്ര സർക്കാറിനും ബി ജെ പിയ്ക്കും തിരിച്ചടിയായിരുന്ന് സുപ്രീംകോടതിയുടെ വിധി. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മോദിയെ ട്വിറ്ററിലൂടെ പരിഹസിച്ചത്.

അരുണാചലില്‍ രാഷ്‌ട്രപതി ഭരണത്തിലൂടെ അസാധുവാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കാലിഖോ പുളിന്‍റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ അരുണാചലില്‍ നിയമസഭാ സമ്മേളനം വിളിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

അതേസമയം, പ്രധാനമന്ത്രി ഒരു പാഠം പഠിച്ചു കാണുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചത്. കോടതി വിധി കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് അരുണാചല്‍ മുന്‍മുഖ്യമന്ത്രി നബാം തൂക്കിയും വ്യക്തമാക്കി. കോണ്‍ഗ്രസ് സര്‍ക്കാറിനെ പുനഃസ്ഥാപിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :