ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (18:51 IST)
ചരക്കുലോറി ഉടമകളുടെ ടോള്‍ ഇളവ് എന്ന ആവശ്യം പരിഗണിച്ചുവരികയാണെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഒറ്റ ടോള്‍ വേണമെന്ന ആവശ്യവും പരിഗണയിലാണെന്നും പ്രധാമന്ത്രി നേരിട്ട് ഇക്കാര്യം പരിഗണിച്ചു വരികയാണെന്നും ഗഡ്കരി വ്യക്തമാക്കി.
പ്രത്യേക നികുതി ഒഴിവാക്കുന്നതും, ടോള്‍ ഇളവുമുള്‍പ്പെടെയുളള വിവിധ ആവശ്യങ്ങളുന്നയിച്ചു നടത്തുന്ന ചരക്കുലോറി സമരം നാലു ദിവസം പിന്നിട്ടു. ലോറി ഉടമസ്ഥരുടെ ദേശീയ സംഘടയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണു പണിമുടക്കുന്നത്. സമരം നീണ്ടതോടെ കേരളത്തിലേക്കുളള ചരക്കുനീക്കം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്.