RCB vs RR: 'ഈ സാലയും വിധിച്ചിട്ടില്ല' ആര്‍സിബിയെ പുറത്താക്കി സഞ്ജുവിന്റെ രാജസ്ഥാന്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്

RCB vs RR
രേണുക വേണു| Last Modified ബുധന്‍, 22 മെയ് 2024 (23:21 IST)
RCB vs RR

RCB vs RR: ഐപിഎല്‍ പ്ലേ ഓഫ് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. മേയ് 24 ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ യഷസ്വി ജയ്‌സ്വാള്‍ 30 പന്തില്‍ 45 റണ്‍സ് നേടി രാജസ്ഥാന്റെ ടോപ് സ്‌കോററായി. റിയാന്‍ പരാഗ് 26 പന്തില്‍ 36 റണ്‍സും ഷിമ്രോണ്‍ ഹെറ്റ്മയര്‍ 14 പന്തില്‍ 26 റണ്‍സുമെടുത്തു.

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനാണ് ആര്‍സിബി ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയത്. ആവേശ് ഖാന്‍ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :