Remal Cyclone: റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു, അതീവ ജാഗ്രതാ നിര്‍ദേശം

ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തില്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചു

Remal Cyclone
രേണുക വേണു| Last Modified തിങ്കള്‍, 27 മെയ് 2024 (10:20 IST)
Remal Cyclone

Remal Cyclone: റിമാല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്തിനും ബംഗ്ലാദേശിനും ഇടയിലായി കര തൊട്ടു. 135 കിലോമീറ്റര്‍ വേഗതയിലാണ് റിമാല്‍ കര തൊട്ടത്. ബംഗ്ലാദേശില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ശക്തമായ മഴയും കാറ്റുമാണ്. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ അതോറിറ്റി കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നഗരത്തില്‍ അടക്കം ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്നു.
ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തില്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറയാനാണ് സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :