പാര്‍ലമെന്റില്‍ 'ഗോഡ്‌സെ' എന്ന്‌ പറയാം; നാഥുറാം ഗോഡ്‌സെ പാടില്ല

ന്യൂഡല്‍ഹി| Last Modified ശനി, 18 ഏപ്രില്‍ 2015 (13:47 IST)
ഇനി മുതല്‍ ഗോഡ്സെ എന്ന വാക്ക് പാര്‍ലമെന്റില്‍ ഉപയോഗിക്കാം. അണ്‍പാര്‍ലമെന്ററി വാക്കുകളുടെ കൂട്ടത്തില്‍ നിന്നും ഗോഡ്‌സെ ഒഴിവാക്കി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനാണ് ഉത്തരവ് ഇറക്കി. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയുടെ പേര്‌ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നത്‌ 1956 ല്‍ വിലക്കിയിരുന്നു‌. ഇതേത്തുടര്‍ന്ന്
ഗോഡ്‌സെ എന്ന വാക്ക് സഭയില്‍ പ്രസംഗങ്ങളില്‍ ഉപയോഗിച്ചാലും അവയെല്ലാം തന്നെ ഔദ്യോഗിക രേഖകളില്‍ നിന്നും നീക്കം ചെയ്യപ്പെടുമായിരുന്നു.

ഇത് തിരിച്ചടിയായത്
മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നുള്ള ശിവസേന എംപി ഹേമന്ത് തുക്ക്‌റാം ഗോഡ്‌സെയ്ക്കാണ്. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ഒരംഗം ഗോഡ്‌സെ എന്ന പദം ഉപയോഗിച്ചപ്പോള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ അത് അണ്‍പാര്‍ലമെന്ററിയാണെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് തന്റെ പേരിലുള്ള അപകടം ഹേമന്ത് തുക്കാറാം ഗോഡ്‌സെയ്ക്ക് മനസിലാകുന്നത്. തുടര്‍ന്ന് തന്റെ പേര്‌ ഉച്ചരിക്കുന്നത്‌ പാര്‍ലമെന്ററിയല്ലാതായി കണക്കാക്കുന്നത്‌ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം സ്പീക്കറിന് പരാതി നല്‍കുകയായിരുന്നു. അതേസമയം നാഥുറാം വിനായക് ഗോഡ്‌സെ എന്ന വാക്ക് അണ്‍പാര്‍ലമെന്ററിയായി തുടരും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :