അനുബന്ധ വാര്‍ത്തകള്‍
- മോദിക്ക് അഭിനന്ദന കത്ത് അയക്കണമെന്ന് വിദ്യാർത്ഥികളോട് ഗുജറാത്തിലെ സ്കൂൾ. കത്തയയ്ക്കാത്ത കുട്ടികൾക്ക് ഇന്റേർണൽ മാർക്ക് നൽകില്ലെന്നും ഭീഷണി
- ‘പിണറായി വിജയനെ കണ്ട് പഠിക്ക് ‘ - മോദിയോട് ഇന്ത്യ!
- 'പൗരത്വ ഭേതഗതി നിയമത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു', പ്രതിഷേധങ്ങൾ മറികടക്കാൻ പ്രധാനമന്ത്രിയുടെ ക്യാംപെയിൻ
- നരേന്ദ്ര മോദിക്ക് ക്ഷേത്രം പണിത് തമിഴ്നാട്ടിലെ കർഷകൻ, കോവിലിനുള്ളിൽ ഗാന്ധിജിയും!
- പൗരത്വ പ്രതിഷേധം; ആഗ്രയിലും ബുലന്ദ്ഷഹറിലും ഇന്റർനെറ്റ് സേവനം നിർത്തിവെച്ചു
വിമാനത്താവളം വളയും, മോദിയെ കൊൽക്കത്തയിൽ കാൽ കുത്താൻ അനുവദിക്കില്ല; ആഹ്വാനമുയര്‍ത്തി വിവിധ ഗ്രൂപ്പുകള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം. വിവിധ സംഘടനകള്‍ ചേര്‍ന്ന് മോദിയെ വഴിയില്‍ തടയാനാണ് തീരുമാനം. മോദി എത്തുമ്പോള്‍ വിമാനത്താവളം വളയാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 5 മണിക്ക് എത്തുന്ന മോദിയെ കൊല്‍ക്കത്തയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
കൊല്‍ക്കത്തയില്‍ മോദിയെ വഴിയില്‍ തടയുന്നതിന് 17 ഇടതു പാര്‍ട്ടികളുടെ സംയുക്ത ഫോറവും മറ്റ് വിവിധ സംഘടനകളും ആഹ്വാനവും ചെയ്തു കഴിഞ്ഞു. കൊല്‍ക്കത്തയില്‍ ശനി, ഞായര്‍ തീയതികളിലായി നാല് പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്തവിധം മോദിയെ തടയാനും പ്രതിഷേധം നടത്താനും ആഹ്വാനമുണ്ട്.
പ്രതിഷേധം ശക്തമാവും എന്ന കാരണത്താല്‍ വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. കൊല്‍ക്കത്തയിലെത്തുന്ന മോദിക്ക് ഗോ ബാക്ക് വിളിച്ച് രംഗത്തുവരണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്.