സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (16:23 IST)
ആഗോള പട്ടിണി സൂചിക പ്രകാരം 116 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 101 മതാണ്. ലോകത്തെ ഏറ്റവും ജനസംഖ്യ ഉള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലുള്ളവര്‍ ഇത്രയധികം പട്ടിണി അനുഭിക്കുന്നുണ്ടോയെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇത് ശാസ്ത്രീയമല്ലെന്നും ഊഹങ്ങള്‍ വച്ചിട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു.
2020ല്‍ 107 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 94ആയിരുന്നു. പ്രധാനമായും നാലുകാര്യങ്ങള്‍ വച്ചിട്ടാണ് ഒരു രാജ്യത്തിന്റെ പട്ടിണി സൂചിക റാങ്ക് കണക്കാക്കുന്നത്. ഒന്നാമത്തേത് കുട്ടികളിലെ പോഷകകുറവാണ്. ഇതിനായി അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ ഭാരവും ഉയരവും നോക്കുന്നു. അടുത്തത് അഞ്ചുവയസിനുതാഴെയുള്ള കുട്ടികളുടെ ശതമാനമാണ്. രോഗങ്ങളും കുട്ടികളുടെ പ്രായവും കണക്കാക്കുന്നു. അടുത്തത് അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കാണ്. ഇവയെല്ലാം കണക്കാക്കിയാണ് റാങ്ക് നിര്‍ണയിച്ചിട്ടുള്ളത്. വലിയ ജനസംഖ്യ ഉള്ളതിനാല്‍ ഇത്തരം കാര്യങ്ങളില്‍
ഇന്ത്യ പിന്നില്‍ പോകാനുള്ള സാധ്യത ഉണ്ടെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു. പട്ടികയില്‍ ചൈന 18നകത്താണുള്ളത്.