aparna shaji|
Last Modified തിങ്കള്‍, 13 മാര്‍ച്ച് 2017 (07:54 IST)
കേന്ദ്ര മന്ത്രി മേനക ഗാന്ധി പെൺകുട്ടികളോട് രാത്രി ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങരുതെന്നും നേരത്തേ ഹോസ്റ്റലിൽ പ്രവേശിക്കണമെന്നും പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോഴിതാ, മേനക ഗാന്ധിയുടെ വാക്കുകൾ കടമെടുത്തിരിക്കുകയാണ് അധികൃതർ.
ഹോളി പുറത്തുനിന്നും ആഘോഷിക്കണ്ട, ഹോസ്റ്റലിനടുത്ത് ആഘോഷിച്ചാൽ മതിയെന്നാണ് അധികൃതർ പറയുന്നത്. ആഘോഷദിനത്തില്‍ പുറത്തിറങ്ങുന്നില്‍ നിന്നും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റി അധികൃതരുടെ കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് വിദ്യാര്‍ത്ഥികളുടെ നന്മക്ക് വേണ്ടിയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, തീരുമാനം അസംബന്ധമാണെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. താമസക്കാര്‍ക്കും സ്ത്രീ അതിഥികള്‍ക്കും മാര്‍ച്ച് 12 രാത്രി ഒമ്പത് മണി മുതല്‍ മാര്‍ച്ച് 13 വൈകിട്ട് ആറ് മണി വരെ ഹോസ്റ്റല്‍ പരിസരം വിട്ടു പോകാനോ അകത്ത് പ്രവേശിക്കാനോ അധികാരമില്ല. മാര്‍ച്ച് 12ന് രാത്രി വൈകി വരുന്നവരെ ഹോസ്റ്റലിന്റെ അകത്ത് പ്രവേശിപ്പിക്കില്ല. ഹോളി ആഘോഷിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഹോസ്റ്റല്‍ പരിസരത്തിനുള്ളില്‍ ആഘോഷിക്കാവുന്നതാണ് എന്നാണ് പുതിയ തീരുമാനം.