ഉത്സവങ്ങളും ആഘോഷങ്ങളും തടസപ്പെടുത്തിന്നതിനെതിരെ വ്യഴാഴ്ച ഹര്‍ത്താല്‍

വ്യാഴാഴ്ച ഹര്‍ത്താല്‍

തൃശൂര്| Last Modified ചൊവ്വ, 21 ഫെബ്രുവരി 2017 (12:26 IST)
ഉത്സവങ്ങളും ആഘോഷങ്ങളും തടസ്സപ്പെടുത്തുന്നതിനെതിരെ തൃശൂരില്‍ ഹര്‍ത്താല്‍. ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് കോണ്‍ഗ്രസും ബി ജെ പിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം 28ന് നടക്കുന്ന ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ഉത്സവങ്ങള്‍ ചടങ്ങായി നടത്തുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്കി.

ഹര്‍ത്താല്‍ നടത്തിയിട്ടും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ 26ന് ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ വീട്ടുപടിക്കല്‍ ഉപവാസം നടത്തുമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :