ബേഗുസാരായി(ബീഹാർ)|
jibin|
Last Modified വെള്ളി, 10 ജൂലൈ 2015 (11:02 IST)
പെൺകുട്ടിയെ ശല്യപ്പെടുത്തിയ സംഘത്തിലെ രണ്ടു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ബീഹാറിലെ ബേഗുസാരായി ജില്ലയിലുള്ള രാംദിരി ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തെപ്പറ്റി പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നാല് പേര്‍ ചേര്‍ന്ന സംഘം ഗ്രാമത്തിലെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ ഒരു ഗ്രാമവാസിയെ ഒരു പൂവാലൻ വെടിവച്ചതോടെയാണ് രംഗം വഷളായത്. കുപിതരായ ജനങ്ങള്‍ സംഘടിച്ചെത്തുകയും സംഘത്തെ പിടികൂടി മര്‍ദ്ദിക്കുകയുമായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചും മറ്റൊരാൾ ആശുപത്രിയിലും വച്ചാണ് മരിച്ചത്. മറ്റ് രണ്ടു പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്‌തു.
കൊല്ലപ്പെട്ട രണ്ട് പേരേയും തിരിച്ചറിഞ്ഞു. ഇവരിൽ കൈയിൽ നിന്നും ചെറു തോക്കുകളും വെടിത്തിരകളും കണ്ടെത്തി. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.