Last Modified ചൊവ്വ, 30 ജൂണ്‍ 2015 (11:05 IST)
തന്നെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമെന്ന് അധോലോക നേതാവ് അബു സലീം.'ആ പെൺകുട്ടിയുടെ അപേക്ഷ സ്വീകരിക്കണമെന്ന് ഞാൻ വിനയത്തോടെ അഭ്യർഥിക്കുകയാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഞങ്ങൾ രണ്ടു പേരെയും വിവാഹം കഴിക്കാൻ അനുവദിക്കണം.' -അബു സലീം പറഞ്ഞു.
ജൂണ്‍ 15നാണ് യുവതി അബു സലീമിനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ടാഡ കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അബു സലീം ഈ യുവതിയെ വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വ്യാജവാര്‍ത്തയെ തുടര്‍ന്ന് തനിക്ക് ഉണ്ടായ മാനഹാനിക്ക് പരിഹാരമായി അബു സലീമിനെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. 1993 മുംബൈ സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന ആളാണ് അബു സലീം