ആലത്തിനു മേല്‍ വീണ്ടും പൊതുസുരക്ഷാ നിയമം ചുമത്തി, ഇനി രണ്ടുവര്‍ഷം അഴിക്കുള്ളില്‍

ശ്രീനഗര്‍| VISHNU N L| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (14:11 IST)
വിഘടനവാദി നേതാവ് മസാറത്ത് ആലം ഭട്ടിനു മേല്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പൊതു സുരക്ഷാ നിയമം (പബ്ളിക് സേഫ്റ്റി ആക്ട് - പിഎസ്എ) ഏര്‍പ്പെടുത്തി.പിഎസ്എ ഏര്‍പ്പെടുത്തിയതോടെ ആലം കുറഞ്ഞത് രണ്ടു വര്‍ഷത്തേക്കു ജയിലില്‍ കിടക്കണം. നേരത്തെയും ഇതേ നിയമം ഉപയോഗിച്ചായിരുന്നു ആലത്തിനെ തടവിലിട്ടിരുന്നത്.
കശ്മീരില്‍ നടര്‍ത്തിയ റാലിക്കിടെ പാക് പതാക ഉയര്‍ത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ആലത്തിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അതിനു പുറമേയാണ് പി എസ് എ യും ചുമത്തിയിരിക്കുന്നത്.

ജമ്മു കശ്മീരില്‍ ബാധകമായിരിക്കുന്ന റണ്‍ബീര്‍ പീനല്‍ കോഡ് (ആര്‍പിസി) അനുസരിച്ച് 121 എ (രാജ്യത്തിനെതിരെ യുദ്ധത്തിനു ആഹ്വാനം ചെയ്യല്‍), 124 (രാജ്യദ്രോഹം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 147 (കലാപം) തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്. ആലത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുദ്ഗാം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളെ വരെ മാറ്റിവച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇന്നു തന്നെ തീരുമാനമെടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :