ന്യൂഡല്‍ഹി|
Last Modified ശനി, 12 ജൂലൈ 2014 (07:53 IST)
ഗാന്ധി
വധവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ നശിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അതേസമയം ആഭ്യന്തര മന്ത്രാലയത്തിലെ 11,100 ഫയലുകള്‍ നശിപ്പിച്ചെന്നും അക്കൂട്ടത്തില്‍ ഗാന്ധി വധവുമായി ബന്ധമുള്ള ഫയലുകളൊന്നും ഇല്ലെന്നും മന്ത്രി
രാജ്യസഭയെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടതനുസരിച്ച് ആഭ്യന്തര മന്ത്രാലയം ഈ ഫയലുകള്‍ നശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ തിങ്കളാഴ്ച സഭയില്‍ ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു.