Last Updated:
വ്യാഴം, 26 മാര്‍ച്ച് 2015 (15:22 IST)
ഗോവധ നിരോധനമേര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍
പശുക്കിടാവിനെ അറുത്ത മൂന്ന് പേര്‍ അറസ്റ്റിലായി. ഇറച്ചിയ്ക്കായി പശുക്കിടാവിനെ അറത്തതിനാണ് അറസ്റ്റ്. ഗോവധ നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം നടക്കുന്ന ആദ്യ അറസ്റ്റാണിത്.
സംഭവത്തില്‍ ആസിഫ്, ഹമീദ്, റഷീദ് പാണ്ഡ്യ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആളൊഴിഞ്ഞ ഒരു വീട്ടില്‍ റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
മഹാരാട്രയില്‍ മാര്‍ച്ച് രണ്ടിനാണ് ബീഫ് നിരോധിച്ചത്. ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന തരത്തിലാണ് പുതിയ നിയമം.