‘നിരന്തരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആയുസ് കുറയ്ക്കും’

ഭോപ്പാല്‍| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (17:44 IST)
നിരന്തരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആയുസ് കുറയാന്‍ ഇടയാക്കുമെന്ന് ബിജെപി എംപി അലോക് സഞ്ജാര്‍. ഭോപ്പാല്‍ ടെസ്റ്റ് ട്യൂബ് ശിശു സെന്ററില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാ‍ണ് സഞ്ജാര്‍ പ്രസ്താവന നടത്തിയത്.

മുന്‍പ് ലൈംഗിക ബന്ധത്തെ യജ്ഞമായാണ് കണ്ടിരുന്നതെന്നും എന്നാല്‍ ഇന്ന് ഇതിനെ വിനോദമായാണ് കാണുന്നതെന്നും സഞ്ജാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് പ്രസ്താവനയെപ്പെറ്റി ചോദിച്ചപ്പൊള്‍ ശിശുവിന്റെ ജനനം യജ്ഞമായാണ് കാണണ്ടെതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അലോക് സഞ്ജാര്‍ പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :