"ചാനൽ വിലക്കിൽ പ്രധാനമന്ത്രിക്കും ആശങ്ക" പിഴവുണ്ടെങ്കിൽ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

അഭിറാം മനോഹർ| Last Modified ശനി, 7 മാര്‍ച്ച് 2020 (13:36 IST)
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടിയിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയതായി കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ.മോദി സർക്കാർ മാധ്യമസ്വാതന്ത്രത്തെ പിന്തുണയ്‌ക്കുന്നുവെന്നും വാർത്താ ഏജൻസിയായ ഐ എൻ ഐയോട് അദ്ദേഹം പ്രതികരിച്ചു.

അടിയന്തരാവസ്ഥയ്ക്ക് എതിരെ പോരാടിയ നരേന്ദ്ര മോദിയുടെ സർക്കാറാണ് രാജ്യം ഭരിക്കുന്നത്. വിലക്ക് സംബന്ധിച്ച തിരുമാനത്തിന് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സർക്കാർ പരിശോധിച്ചിരുന്നു.അതിനാൽ തന്നെയാണ് പെട്ടെന്ന് തന്നെ ചാനലുകളുടെ സംപ്രേക്ഷണം പുനരാരംഭിച്ചത്. മാധ്യമസ്വാതന്ത്രം ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമാണെന്നാണ് അടിസ്ഥാനപരമായി ഞങ്ങള്‍ കരുതുന്നതെന്നും പറഞ്ഞു.

തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ പരിശോധിച്ച് തീരുമാനത്തിലെത്തുമെന്നും പിഴവുകൾ കണ്ടെത്തിയാൽ അത് പരിശോധിച്ച് നടപടികളെടുക്കുമെന്നും പ്രകാശ് ജാവദേക്കർ വിശദീകരിച്ചു.കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു 2 ചാനലുകളും 48 മണിക്കൂറുകൾ നിരോധിച്ചുകൊണ്ടുള്ള പ്രതികാര നടപടി. ഇന്നലെ രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. കലാപത്തില്‍ കേന്ദ്രസര്‍ക്കാരും പൊലീസും കാണിക്കുന്ന അലസ മനോഭാവവും, സംഘപരിവാര്‍ ബന്ധവുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് ചാനലുകൾക്കെതിരെ ഉയരുന്ന ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :