ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി, പുത്തന്‍ പടത്തില്‍ നായിക ജ്യോതിക

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (14:57 IST)
മമ്മൂട്ടിയുടെ പുതിയ സിനിമയായ ക്രിസ്റ്റഫര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. നടന്‍ തന്റെ ഭാഗത്തിന്റെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കി. മെഗാസ്റ്റാറിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും.'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന്‍ ജിയോ ബേബി മമ്മൂട്ടിയുമായി കൈകോര്‍ക്കും എന്നാണ് കേള്‍ക്കുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടി ആകും ഇത്.തെന്നിന്ത്യന്‍നടി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഥ നടിക്ക് ഇഷ്ടമായെന്നും താരം സമ്മതം മൂളി എന്നും വൈകാതെ തന്നെ കരാര്‍ ഒപ്പ് വെക്കുമെന്നുമാണ് കേള്‍ക്കുന്നത്. താരനിരയുടെ പ്രഖ്യാപനവും സിനിമയുടെ പ്രഖ്യാപനം ഒന്നിച്ചു ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :