'നീരജ്' എന്ന് പേരുള്ളയാളുകള്‍ക്ക് 501രൂപയുടെ പെട്രോള്‍ ഫ്രീ;രണ്ടുദിവസത്തെ ഓഫര്‍ മാത്രം!

ശ്രീനു എസ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (08:42 IST)
'നീരജ്' എന്ന് പേരുള്ളയാളുകള്‍ക്ക് 501രൂപയുടെ പെട്രോള്‍ ഫ്രീയായി നല്‍കി ഗുജറാത്തിലെ പെട്രോള്‍ പമ്പ്. രണ്ടുദിവസത്തെ ഓഫര്‍ മാത്രമാണ് ഇത്തരത്തില്‍ ഉള്ളതെന്നും പമ്പിന്റെ ഉടമ അയൂബ് പത്താന്‍ അറിയിച്ചു. ഇന്ത്യക്കായി ഒളിംപിക് മെഡല്‍ നേടിയ നീരജ് ചോപ്രയോടുള്ള ബഹുനാത്തിന്റെ പ്രതീകമായാണ് ഓഫര്‍ നല്‍കുന്നത്. നീരജ് എന്നു പേരുള്ള ആരും ഐഡി കാര്‍ഡുമായി വന്നാല്‍ ഇവിടുന്ന് പെട്രോള്‍ ലഭിക്കും.

വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐയോടാണ് അയൂബ് പത്താന്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്ക് ഇതുവരെ ടോക്കിയോ ഒളിംപിക്‌സില്‍ ഏഴുമെഡലുകളാണ് ലഭിച്ചിട്ടുള്ളത്. ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിവയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :