ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (12:35 IST)
ലണ്ടന്‍ ഒളിംപിക്സില്‍ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കലം വെള്ളിയായി. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുഡുഖോവ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍
ആയിരുന്നു യോഗേശ്വര്‍ ദത്ത്
പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയത്.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. രണ്ടുതവണ ഒളിംപിക് ചാമ്പ്യനും നാലുതവണ ലോക ചാമ്പ്യനുമായിരുന്ന കുഡുഖോവ് 2013ല്‍ ഉണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. റിയോ ഒളിംപിക്സിന് മുന്നോടിയായായിരുന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി വീണ്ടും പരിശോധന നടത്തിയത്. യോഗേശ്വറിന്റെ മെഡലില്‍ മാറ്റമുണ്ടായെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.