ന്യൂഡൽഹി|
JOY SJOY|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (12:15 IST)
ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച സത്യവാങ്‌മൂലം നല്കിയത്. ഒരു സന്നദ്ധസംഘടന നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി രാജ്യത്ത് 18 ആയി നിജപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ഇന്ത്യയിലെ സാമൂഹ്യസാഹചര്യങ്ങൾ മൂലം 18 വയസിന് താഴെയുള്ള വിവാഹങ്ങൾ ഇപ്പോഴും നടക്കാറുണ്ട്.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അസമത്വങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ ബാലവിവാഹങ്ങൾ നടക്കാറുണ്ട്. അതിനാൽ 15 വയസിന് താഴെയുള്ള ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമായി പരിഗണിക്കാതിരിക്കാനായി ഈ സെക്ഷൻ നിലനിറുത്തണമെന്ന് തന്നെയാണ് സർക്കാരിന്‍റെ അഭിപ്രായമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഭരണഘടനയിലെ സെക്ഷൻ 375 ലൈംഗിക ജീവിതത്തിൽ ഭർത്താവിന് അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് നൽകുന്നത്. ഭാര്യമാർക്ക് സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശമായ ഭരണഘടനയിലെ ആർട്ടിക്കിൾ
21ന്‍റെ ലംഘനമാണിതെന്നും സംഘടന ഹര്‍ജിയിൽ ആരോപിക്കുന്നു.