ന്യൂഡല്‍ഹി|
Last Modified ഞായര്‍, 1 മാര്‍ച്ച് 2015 (15:11 IST)
വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.
ആറന്മുള വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പൊതു സ്വകാര്യമേഖലയില്‍ അടുത്തുതന്നെ നിര്‍മിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ആറന്മുള ഇടംപിടിച്ചത്.
ഗ്രീന്‍ഫീല്‍ഡ് വിമാനത്തവാളങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ആറന്മുളയ്ക്കൊപ്പം കണ്ണൂരുമാണ് ഇടം പിടിച്ചത് .രാജ്യത്തിന്‍റെ സാന്പത്തിക വളര്‍ച്ചയ്ക്കും വ്യോമയാന സൗകര്യം വര്‍ധിപ്പിക്കാനും പിന്നാക്ക മേഖലകളില്‍ വിമാനത്താവളം അനുവദിക്കാമെന്ന് സര്‍ക്കാര്‍ നയം പ്രതിഫലിപ്പിക്കുന്നതാണ് സര്‍വേ രേഖ. ഇതോടെ സ്വീകരിച്ചിട്ടുള്ള വിമാനത്താവള വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന സംസ്ഥാന ബിജെപി ഘടകം വെട്ടിലായിരിക്കുകയാണ്. നേരത്തെ കെ ജി എസിന്‍റെ പാരിസ്ഥിതികാനുമതി അപേക്ഷ കേന്ദ്രം സ്വീകരിച്ചതും വിവാദമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.