രാഹുൽ ഗാന്ധി ഒരു കാര്യം പറഞ്ഞു; രമ്യ അക്കാര്യം ഏറ്റെടുത്തു - കോണ്‍ഗ്രസില്‍ ഇനി എന്തു സംഭവിക്കും ?

രാഹുൽ ഗാന്ധി ഒരു കാര്യം പറഞ്ഞു; രമ്യ അക്കാര്യം ഏറ്റെടുത്തു!

 Rahul Gandhi , Congress , Online Brand , Rahul , BJP , Social media , acter Ramya , രമ്യ , ബിജെപി , കോണ്‍ഗ്രസ് , ദീപിന്ദർ ഹൂഡ , ട്വിറ്റര്‍ , ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ , കോണ്‍ഗ്രസ്
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 11 മെയ് 2017 (12:37 IST)
സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തി നേട്ടം കൊയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പാര്‍ട്ടിയുടെ നയങ്ങളും പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്നതിനൊപ്പം സമ്മര്‍ദ്ദഘട്ടങ്ങളില്‍ നിലപാട് വ്യക്തമാക്കാനും ഇതുവഴി സാധിക്കും.

ബിജെപിയുടെ അതേപാത സ്വീകരിക്കാനാണ് കോണ്‍ഗ്രസും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ തലപ്പത്തേക്ക്​ കന്നഡ നടിയും എംപിയുമായ രമ്യയെ ചുമലപ്പെടുത്തി. കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.


ഓണ്‍ലൈന്‍ രംഗത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് കാട്ടിയാണ് അഞ്ചു വർഷമായി ഐടി വിഭാഗം ചുമതല വഹിക്കുന്ന ദീപിന്ദർ ഹൂഡ(39) നെ മാറ്റി രമ്യയെ നിയമിച്ചത്. പ്രവര്‍ത്തനം മോശമായതിനാലാണ് ഹൂഡയെ മാറ്റുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം, രമ്യയുടെ പുതിയ ചുമതലയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ട്വിറ്ററിൽ 4,83,000 ഫോളോവേഴ്​സാണ്​ രമ്യക്കുള്ളത്​. ഇതാണ് അവര്‍ക്ക് പാര്‍ട്ടിയുടെ ഐടി വിഭാഗത്തിന്റെ ഉത്തരവാദിത്വം നല്‍കാന്‍ കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :