തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 9 മെയ് 2017 (19:50 IST)
കെഎം മാണി വിഭാഗത്തിനോട് യുഡിഎഫ് നിലപാട് മയപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് എമ്മുമായി തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള സഹകരണം തുടരാന്‍ യുഡിഎഫ് യോഗത്തിൽ തീരുമാനമായി.
രാഷ്ടീയ കൂട്ടുകെട്ടുകൾ ആലോചിക്കേണ്ട സമയത്ത് ആലോചിക്കും. നിലവിൽ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തതിനാൽ മാണി വിഭാഗവുമായി ചർച്ചയുടെ ആവശ്യമില്ലെന്നും യുഡിഎഫ് യോഗം വിലയിരുത്തി.
കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മാണി കൊടിയ രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം കെപിസിസി ഇടക്കാല അധ്യക്ഷൻ എംഎം ഹസൻ നേരത്തെ പറഞ്ഞിരുന്നു.
കോട്ടയത്തെ രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജോസ് കെ മാണിയാണ്. മാണിയും ജോസ് കെ മാണിയും ചേർന്ന് നടത്തിയ ഗൂഡാലോചനയാണിതെന്നും രാഷ്ട്രീയകാര്യസമിതി വിലയിരുത്തി.
മാണിയോടും മകനോടും കൂട്ടുവേണ്ടെന്ന കോട്ടയം ഡിസിസിയുടെ പ്രമേയത്തിനും സമിതിയിൽ അംഗീകാരം ലഭിച്ചു. കോൺഗ്രസിന്റെ നിലപാട് ഇതാണെന്നും യുഡിഎഫ് യോഗം ചേർന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഹസൻ വ്യക്തമാക്കി.