ന്യൂഡൽഹി|
jibin|
Last Updated:
ചൊവ്വ, 9 മെയ് 2017 (19:17 IST)
സംഘടനാ തെരഞ്ഞെടുപ്പുവരെ കെപിസിസി അധ്യക്ഷനായി
എംഎം ഹസൻ തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാൻഡ് പ്രതിനിധി മുകുൾ വാസ്നിക്. ഹൈക്കമാൻഡാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഹസന് തുടരുന്ന കാര്യത്തില്‍ എ ഗ്രൂപ്പ് നേതാക്കളും ഐഗ്രൂപ്പിലെ ഏതാനും നേതാക്കളും നീക്കത്തെ പിന്തുണച്ചു. ഡിസിസി പ്രസിഡന്റുമാരും ഹസനു പിന്തുണ നൽകി.
മുതിർന്ന നേതാവ് എകെ ആന്റണിയും ഹസനെ പിന്തുണച്ചു. അടിക്കടി കെപിസിസി പ്രസിഡന്റിനെ മാറ്റുന്നത് പാർട്ടിക്കു ഗുണം ചെയ്യില്ലെന്ന ആന്റണിയുടെ നീർദേശവും പാർട്ടി സംഘടനാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതും കണക്കിലെടുത്ത് ഹസനെ അധ്യക്ഷ സ്ഥാനത്തു നിലനിർത്താൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു.