ന്യൂഡല്‍ഹി|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (16:14 IST)
സമാജ്‌വാദി പാര്‍ട്ടി എംപിയും ചന്പല്‍ക്കൊള്ളക്കാരിയിമായിരുന്ന ഫൂലന്‍ദേവിയെ കേസില്‍ പ്രതി ഷേര്‍സിംഗിന് ജീവ പര്യന്തം.ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
നേരത്തെ ഷേര്‍സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി. മതിയായ തെളിവുകളില്ലെന്ന കാരണം കാണിച്ച് മറ്റ് പത്ത് പേരെ വെറുതെ വിട്ടിരുന്നു.
2001 ജൂലൈ 25ന് തന്റെ അശോക റോഡിലെ തന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ചാണ് ഫൂലന്‍ ദേവി കൊല്ലപ്പെടുന്നത്.
1981-ല്‍
തന്നെ ബലാത്സംഗം ചെയ്ത പതിനേഴ് ഠാക്കൂറുമാരെ
ഫൂലന്‍ ദേവി വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പകരം വീട്ടാനായാണ് കേസിലെ പ്രതികള്‍ ഫൂലന്‍ ദേവിയെ കൊലപ്പടുത്തിയത്.