ന്യൂഡല്‍ഹി|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (14:25 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിക്കുമുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം
ഹരിയാണ സ്വദേശി ജിതേന്ദ്ര സിങ് ആതമഹത്യയ്ക്ക് ശ്രമിച്ചത്. റെയ്‌സ് കോഴ്‌സ് റോഡിലെ ഏഴാം നമ്പര്‍ വീടിന്റെ പ്രവേശന കവാടത്തിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.ഇയാളെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
റെയില്‍വേയില്‍ ജോലി തരാമെന്ന് പറഞ്ഞ് മൂന്നുപേര്‍ തന്റെ പക്കല്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന് പറയുന്ന
പ്രധാനമന്ത്രിക്കുള്ള കുറിപ്പും ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഹരിയാണയിലെ ഫത്തേഹ്ബാദിലെ പോലീസ് കമ്മീഷണര്‍ക്കുള്ള പരാതിയും ഇയാളുടെ കയ്യിലുണ്ടായിരുന്നു. സുഭാഷ് ബിഷ്‌ണോയി, വിഷ്ണു ബിഷ്‌ണോയി, യുവരാജ് ശര്‍മ എന്നിവര്‍ തന്നെ പണം തട്ടിയെടുത്തെന്നും.ജോലിക്കായി കൊടുത്ത പണമോ സര്‍ട്ടിഫിക്കറ്റുകളോ മറ്റു രേഖകളോ ഇവര്‍ തരാന്‍ തയ്യാറായില്ലെന്നും പരാതിയില്‍
പറയുന്നു.